
നിക്ഷേപങ്ങൾ, വായ്പകൾ, വീണ്ടും വാങ്ങൽ കരാറുകൾ എന്നിവയ്ക്കുള്ള നിലവിലെ പലിശ നിരക്കുകളിൽ കുറവ് വരുത്തുന്നതായി ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി) ബുധനാഴ്ച പ്രഖ്യാപിച്ചു.
ഖത്തറിന്റെ നിലവിലെ പണനയങ്ങളുടെ വിലയിരുത്തലിനെത്തുടർന്ന്, 2025 സെപ്റ്റംബറിലെ പണനയ ഉപകരണങ്ങൾ സംബന്ധിച്ച പണനയ കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
നിക്ഷേപ നിരക്ക് (ക്യുസിബിഡിആർ) 25 ബേസിസ് പോയിന്റ് കുറച്ച് 4.35% ആക്കിയതായും വായ്പാ നിരക്ക് (ക്യുസിബിഎൽആർ) 25 ബേസിസ് പോയിന്റ് കുറച്ച് 4.85% ആക്കിയതായും എക്‌സിലെ ഔദ്യോഗിക അക്കൗണ്ടിലെ ഒരു പോസ്റ്റിൽ, ക്യുസിബി അറിയിച്ചു. റീപർച്ചേസ് നിരക്ക് (ക്യുസിബി റിപ്പോ നിരക്ക്) 25 ബേസിസ് പോയിന്റ് കുറച്ച് 4.60% ആക്കി.