
യുനെസ്കോ 222-ാമത് എക്സിക്യൂട്ടിവ് ബോർഡ് യോഗത്തിന്റെ സമാപന സമ്മേളനത്തിൽ ഗസ്സയുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് തുർക്കിയ, ബ്രിട്ടൻ, സൗത്ത് ആഫ്രിക്ക, ഒമാൻ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികൾ ഖത്തർ വഹിച്ച ശ്രമങ്ങളെ വിശദീകരിച്ചത്. തുടർന്ന് നടന്ന ചർച്ചയിൽ ഗസ്സയിലെ സുസ്ഥിരതയും സമാധാനവും ഉറപ്പാക്കുന്നതിൽ വിദ്യാഭ്യാസം നിർണായകമാണെന്നും അത് അന്താരാഷ്ട്ര സമൂഹത്തിന്റെ കൂട്ടായ ഉത്തരവാദിത്തമാണെന്നും യുനെസ്കോയിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ഡോ. നാസർ ബിൻ ഹമദ് അൽ ഹൻസബ് വിശദീകരിച്ചു. വിഷയത്തിൽ യുനെസ്കോയുടെ ഇടപെടൽ അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.