ദോഹ: ദോഹയിൽ വാഹനാ പകടത്തിൽ കാസർകോട് സ്വദേശിയായ യുവാവ് അടക്കം രണ്ടുപേർ മരി ച്ചു. കാസർകോട് ജില്ലയിലെ മഞ്ചേശ്വരം താലൂക്ക് കുഞ്ചത്തൂർ തൂമിനാട്, ഹിൽ ടോപ് നഗർ സ്വദേശി ഹാരിഷ് (38), നേപ്പാൾ സ്വദേശിയായ ദീപേന്ദ്ര എന്നിവരാണ് ദോഹയിലെ അൽ കീസ്സ എന്ന സ്ഥലത്തു വെച്ചുണ്ടായ വാഹനാപകടത്തിൽ മ രിച്ചത്.
സുഹാന ലിമോസിൻ എന്ന കമ്പനിയിൽ ജീവനക്കാരനാണ് ഹാരിഷ്. മൊബൈൽ പഞ്ചർ ജീവനക്കാരനാണ് ദീപേന്ദ്ര. ഇരുവരും കാർ റോഡരികിൽ നിർത്തിയിട്ട് പഞ്ചറായ ടയർ മാറ്റിയിടുന്നതിനിടയിൽ മറ്റൊരു വാഹനം വന്നിടിക്കുകയും തൽക്ഷണം മരിക്കു കയുമായിരുന്നു.
പിതാവ്: അബൂബക്കർ . മാതാവ്: പാത്തുഞ്ഞി. ഭാര്യ: ആമിന. നടപടി ക്രമങ്ങൾ പൂർത്തിയാക്കി തിങ്കളാഴ്ച്‌ച രാത്രി ഇഷാ നമസ്കാരത്തിന് ശേഷം അബു ഹമൂർ ഖബർസ്ഥാനിലെ പള്ളിയിൽ മയ്യിത്ത് നമസ്കാരം നടക്കും. ചൊവ്വാഴ്‌ച രാത്രി 10.20 ന് കണ്ണൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുന്നതാണെന്ന് അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.







