കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ വ്യോമയാന മേഖലയിലെ അനിശ്ചിതത്വത്തെ തുടര്‍ന്ന് പിരിച്ചുവിട്ട ജീവനക്കാരെ ഖത്തര്‍ എയര്‍വേയ്‌സ് തിരിച്ചെടുത്തു തുടങ്ങി. കോവിഡ് കാരണം പ്രതിസന്ധിയിലായ ഏവിയേഷന്‍ മേഖല തിരിച്ചുവരവിന്റെ പാതയിലാണെന്നും പിരിച്ചു വിട്ട പൈലറ്റുമാരെയും ക്യാബിന്‍ ജീവനക്കാരെയും വീണ്ടും നിയമിക്കാന്‍ തുടങ്ങിയതായും ഖത്തര്‍ എയര്‍വേയ്‌സ് സി.ഇ.ഒ അക്ബര്‍ അല്‍ ബാക്കര്‍ പറഞ്ഞു. സിമ്പിള്‍ ഫ്‌ളയിംഗ്് വെബ്‌സൈറ്റിന്റെ വെബിനാറിലാണ് അല്‍ ബാക്കര്‍ ഈ സന്തോഷ വാര്‍ത്ത പങ്കുവെച്ചത്.
കോവിഡ് ഏവിയേഷന്‍ മേഖലയെ തകര്‍ത്തപ്പോള്‍ ഞങ്ങള്‍ക്ക് പല ജീവനക്കാരെയും പിരിച്ചുവിടേണ്ടി വന്നു. വളരെ ദു:ഖത്തോടെയാണ് ഞങ്ങള്‍ അത് ചെയ്തത്. പ്രതിസന്ധി തരണം ചെയ്താല്‍ സാധ്യമാകുന്നന വരെയൊക്കെ തിരികെവിളിക്കുമെന്ന് അന്ന് ഞാന്‍ വാക്ക് കൊടുത്തിരുന്നു. ഇപ്പോള്‍ അതിന് സാധിക്കുന്നു എന്നതില്‍ സന്തോഷമുണ്ട്, അദ്ദേഹം പറഞ്ഞു. പിരിച്ചുവിട്ട പല ജീവനക്കാരും വീണ്ടും ജോലിയില്‍ പ്രവേശിച്ചു കഴിഞ്ഞു.