Trending Now
[td_block_2 category_id=”” limit=”6″ offset=”5″ custom_title=”DON’T MISS” td_filter_default_txt=”All” ajax_pagination=”next_prev” header_color=”#4db2ec”]
[td_block_social_counter custom_title=”STAY CONNECTED” facebook=”envato” twitter=”envato” youtube=”envato”][td_block_7 limit=”3″ custom_title=”MOST POPULAR” td_filter_default_txt=”All” ajax_pagination=”next_prev” sort=”random_posts”]
[td_block_15 category_id=”” limit=”5″ custom_title=”LATEST VIDEOS” td_filter_default_txt=”All” ajax_pagination=”next_prev” sort=”random_posts”]
[td_block_4 category_id=”” limit=”2″ custom_title=”TRAVEL GUIDE” td_filter_default_txt=”All” ajax_pagination=”next_prev” header_color=”#c7272f” sort=”random_posts”][td_block_4 category_id=”” limit=”2″ custom_title=”PHONES & DEVICES” td_filter_default_txt=”All” ajax_pagination=”next_prev” header_color=”#107a56″][td_block_4 category_id=”” limit=”2″ custom_title=”LATEST TRENDS” td_filter_default_txt=”All” ajax_pagination=”next_prev” header_color=”#e83e9e” sort=”random_posts”]
[td_block_9 category_id=”” limit=”3″ custom_title=”TECH” td_filter_default_txt=”All” ajax_pagination=”next_prev” sort=”random_posts”][td_block_18 category_id=”” limit=”3″ custom_title=”FASHION” td_filter_default_txt=”All” ajax_pagination=”next_prev”][td_block_2 category_id=”” limit=”2″ custom_title=”REVIEWS” td_filter_default_txt=”All”]
[td_block_14 category_id=”” limit=”3″ custom_title=”ENTERTAIMENT” td_filter_default_txt=”All” ajax_pagination=”next_prev” sort=”random_posts”]
LATEST ARTICLES
ദോഹ തുറമുഖത്തേക്ക് പ്രവേശന നിയന്ത്രണം..
ദോഹ. ഡിസംബർ 6 ബുധനാഴ് മുതൽ ഡിസംബർ 9 ശനിയാഴ്ച വരെ പഴയ ദോഹ തുറമുഖത്തേക്ക് പ്രവേശന നിയന്ത്രണം എർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു. വേൾഡ് അറേബ്യൻ ഹോർസ് ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം.
ഈ മൂന്ന് ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ പ്രവേശന നിയന്ത്രണം ഉണ്ടായിരിക്കും. നിയന്ത്രിത ആക്സസ് സമയത്ത് സമീപത്തുള്ള ഹോട്ടൽ, റെസ്റ്റോറന്റ്റ് റിസർവേഷനുകളുള്ള വ്യക്തികൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.
ലോകത്തെ മികച്ച എയർ ലൈനിനുള്ള പുരസ്‌കാരം ഖത്തർ എയർവേയ്‌സിന്
ദോഹ: വേൾഡ് ട്രാവൽ അവാർഡ്‌സിൽ ലോകത്തെ മികച്ച എയർ ലൈനിനുള്ള പുരസ്‌കാരം ഖത്തർ എയർവേയ്‌സ് സ്വന്തമാക്കി. ഏറ്റവും മികച്ച ബിസിനസ് ക്ളാസ്, മികച്ച ബിസിനസ് ക്ളാസ് ലോഞ്ച് എന്നിവക്കുമുള്ള പുരസ്‌കാരവും ഖത്തർ എയർവേയ്‌സിനായിരുന്നു.
ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി.
ദോഹ, ഖത്തർ പ്രവാസി നാട്ടിൽ നിര്യാതനായി. കോട്ടക്കൽ മണ്ഡലം ചാപ്പനങ്ങാടി കൊളക്കാടൻ മുഹമ്മദ് കുട്ടി ഹാജിയുടെയും ആയിഷയുടെയും മകൻ അബ്‌ദുസ്സലാം (47 വയസ്സ്) ആണ് മ രിച്ചത്. ഖത്തറിൽ സിവിൽ എഞ്ചിനീയറായി ജോലി ചെയ്യുകയായിരുന്ന അബ്‌ദുസ്സലാം 20 ദിവസം മുമ്പാണ് നാട്ടിൽ ലീവിന് വന്നത് ഭാര്യ അനിയ്യ , മക്കൾ മുഹമ്മദ് സിനാൻ, മുഹമ്മദ് ഫിസാൻ, മുഹമ്മദ് റയ്യാൻ.
ഖത്തറിൽ നാളെ മുതൽ പ്രീമിയം പെട്രോൾ വില കുറയും..
ദോഹ. ഖത്തറിൽ നാളെ മുതൽ പ്രീമിയം പെട്രോൾ വില കുറയും. ലിറ്ററിന് 5 ദിർഹം കുറഞ്ഞ് 1.90 റിയാലാകും. സൂപ്പർ പെട്രോൾ, ഡീസൽ വിലകൾ മാറ്റമില്ലാതെ തുടരും. സൂപ്പർ പെട്രോൾ ലിറ്ററിന് 2.10 റിയാലും ഡീസൽ ലിറ്ററിന് 2.05 റിയാലുമാണ് വില.
കല്യാണ്‍ ജൂവലേഴ്സ് സ്ഥാപകന്‍ ടി.എസ്. കല്യാണരാമന്‍റെ ആത്മകഥ ”ദ ഗോള്‍ഡന്‍ ടച്ച്” അമിതാഭ് ബച്ചന്‍ പ്രകാശനം ചെയ്തു
മുംബൈ: കല്യാണ്‍ ജൂവലേഴ്സ് സ്ഥാപകനായ ടി.എസ്. കല്യാണരാമന്‍റെ ആത്മകഥ ദ ഗോള്‍ഡന്‍ ടച്ച് ബോളിവുഡ് മെഗാസ്റ്റാറും കല്യാണ്‍ ജൂവലേഴ്സ് ബ്രാന്‍ഡ് അംബാസിഡറുമായ അമിതാഭ് ബച്ചന്‍ പ്രകാശനം ചെയ്തു. പ്രകാശനചടങ്ങില്‍ ടി.എസ്. കല്യാണരാമന്‍ ആത്മകഥയുടെ ആദ്യ പകര്‍പ്പ് അമിതാഭ് ബച്ചന് കൈമാറി.
കല്യാണ്‍ ജൂവലേഴ്സിന്‍റെ കഥയും ടി.എസ്. കല്യാണരാമന്‍റെ ജീവിതവും ഒരേസമയം ലളിതവും പരസ്പരം വേര്‍പിരിക്കാന്‍ കഴിയാത്തതുമാണെന്ന് ദ ഗോള്‍ഡന്‍ ടച്ചിന്‍റെ പ്രകാശനം നിര്‍വഹിച്ചു കൊണ്ട് അമിതാഭ് ബച്ചന്‍ പറഞ്ഞു. സ്വന്തം സംരംഭവുമായി മുന്നിട്ടിറങ്ങുന്ന ഏതൊരു സംരംഭകനും കഠിനമായ സാഹചര്യങ്ങളില്‍ വേണ്ട കാഴ്ചപ്പാടും വിശ്വാസവും നിശ്ചയദാര്‍ഡ്യവും പകര്‍ന്ന് നല്‍കുന്ന കൈപ്പുസ്തകമാണ് ഈ ആത്മകഥയെന്നും അദ്ദേഹം പറഞ്ഞു.
തൃശൂരിലെ ചെറിയ തുടക്കത്തില്‍നിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണശൃംഖലയായി വളര്‍ന്നതിന്‍റെ വ്യക്തിഗതമായ വിവരണമാണ് ഈ പുസ്തകത്തില്‍. ഒട്ടേറെ വെല്ലുവിളികളെയും തടസ്സങ്ങളെയും നേരിട്ട്, തീവ്രമായ ഉത്കര്‍ഷേച്ഛയോടെ മുന്നോട്ടു നീങ്ങിയതിന്‍റെ കഥകള്‍ ആകര്‍ഷകമായി കല്യാണരാമന്‍ ആത്മകഥയില്‍ വിവരിക്കുന്നു.
സ്വന്തം തട്ടകമായ തൃശൂരില്‍ നിന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ആഭരണബ്രാന്‍ഡുകളിലൊന്നായി കല്യാണ്‍ ജൂവലേഴ്സിനെ രൂപപ്പെടുത്തിയ കല്യാണരാമന്‍റെ സംരംഭകത്വ യാത്രയുടെ സാരാംശമാണ് ഈ പുസ്തകം. 1908 മുതലുള്ള പരമ്പരാഗത കുടുംബ വ്യാപാരത്തെ കല്യാണ്‍ ജൂവലേഴ്സ് ബ്രാന്‍ഡായി വളര്‍ത്തിയെടുത്ത കഥ മനോഹരമായി ഈ പുസ്തകത്തില്‍നിന്ന് വായിച്ചെടുക്കാം. കല്യാണരാമന്‍റെ സംരംഭക യാത്രയിലെ വെല്ലുവിളികളേയും വിജയങ്ങളേയും മൂല്യങ്ങളേയും ആത്മകഥയില്‍ ഏറെ ഇഴയടുപ്പത്തോടെ അവതരിപ്പിക്കുന്നു.
ദ ഗോള്‍ഡന്‍ ടച്ചിലൂടെ കല്യാണ്‍ ജൂവലേഴ്സിന്‍റെ കഥയാണ് പറയാന്‍ ആഗ്രഹിക്കുന്നതെന്ന് ടി.എസ്. കല്യാണരാമന്‍ പറഞ്ഞു. സംരംഭകത്വത്തിലേയ്ക്കുള്ള യാത്രയുടെ കഥയാണിത്. ഈ ആത്മകഥ വായനക്കാര്‍ക്ക് പ്രചോദനകരമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ എം ബ സി ഓപൺ ഹൗസ് ഈ മാസം 30ന്..
ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും സാധ്യമായ പരിഹാര നടപടികൾ നിർദേശിക്കുന്നതിനു മായി മാസം തോറും നടക്കാറുള്ള ഇന്ത്യൻ എം ബ സി ഓപൺ ഹൗസ് ഈ മാസം 30ന് വ്യാഴാഴ്‌ച നടക്കും. ഇന്ത്യൻ അംബാസിഡർ വിപുൽ ഓപൺ ഹൗസിന് നേതൃത്വം നൽകും.
ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 3 മണി വരെ രജിസ്ട്രേഷനായിരിക്കും. 3 മണി മുതൽ 5 മണി വരെ എം ബ സിയിൽ നേരിട്ട് ഹാജരായി ഓപൺ ഹൗസിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 55097295 എന്ന നമ്പറിൽ ബന്ധപ്പെടാം. ഓപൺ ഹൗസിൽ പങ്കെടുക്കാൻ താൽപര്യപ്പെടുന്നവർ labour.doha@mea.gov.in ഇമെയിലിലേക്ക് അപേക്ഷകൾ അയക്കുകയും ചെയ്യാം
ഖത്തറിലെ വിവിധ പാർപ്പിട മേഖലകളിൽ മോഷണം നടത്തിയ ആറ് പേരെ അറസ്റ്റ് ചെയ്തു…
ദോഹ: ഖത്തറിലെ വിവിധ പാർപ്പിട മേഖലകളിൽ മോഷണം നടത്തിയ ആഫ്രിക്കൻ വംശജരായ ആറ് പേരെ ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തു.
300,000 റിയാൽ വിലമതിക്കുന്ന സ്വർണാഭരണങ്ങൾക്ക് പുറമെ 1,288,000 ഖത്തർ പണവും ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തു. കൂടാതെ, ഈ മോഷണത്തിന് ഉപയോഗിച്ച ഉപകരണങ്ങളും പിടിച്ചെടുത്തു. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഈത്തപ്പഴ ഉത്സവം ദോഹയുടെ ഇന്റർനാഷണൽ സോൺ ഓഫ് എക്സ്പോ 2023 യിൽ ആരംഭിച്ചു..
ദോഹ: ഫാമുകളും കമ്പനികളും ഉൾപ്പെടെ 31 പ്രദർശകർ പങ്കെടുക്കുന്ന പ്രാദേശിക ഈത്തപ്പഴ ഉത്സവം ദോഹയുടെ ഇന്റർനാഷണൽ സോൺ ഓഫ് എക്സ്പോ 2023 യിൽ ആരംഭിച്ചു. ‘ഇഖ്ലാസ്, ഷിഷി, ബർഹി തുടങ്ങിയ പ്രാദേശിക ഫാമുകളിൽ നിന്നുള്ള വ്യത്യസ്ത ഇനം ഈന്തപ്പഴങ്ങൾ എട്ട് ദിവസത്തെ ഈത്തപ്പഴ ഉത്സവത്തിൽ ലഭ്യമാകുമെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ കാർഷിക മാർഗ്ഗനിർദ്ദേശ, സേവന വിഭാഗം മേധാവി അഹമ്മദ് സലേം അൽ യാഫീ പറഞ്ഞു.
മത്സ്യബന്ധന ബോട്ടിനുള്ളിൽ കടൽക്കാക്കകളെ പിടികൂടി ഒളിപ്പിച്ച സംഭവത്തിൽ നിരവധി പേർ അറസ്റ്റിൽ.
ദോഹ: വിൽപന ലക്ഷ്യമിട്ട് മത്സ്യബന്ധന ബോട്ടിനുള്ളിൽ കടൽക്കാക്കകളെ പിടികൂടി ഒളിപ്പിച്ച സംഭവത്തിൽ നിരവധി പേർ അറസ്റ്റിൽ. മറൈൻ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ് റുവൈസ് തുറമുഖത്ത് ബോട്ട് തടഞ്ഞുനിർത്തുകയും നിയമ ലംഘകരെ നിയമ നടപടികൾക്കായി അധികാരികൾക്ക് കൈമാറുകയും ചെയ്‌തതായി മന്ത്രാലയം അറിയിച്ചു.
ഗസ്സയിലെ ജനങ്ങൾക്ക് 93 ടൺ സഹായവുമായി ഖത്തർ..
ദോഹ: ഗസ്സയിലെ ജനങ്ങൾക്ക് ഭക്ഷണവും പാർപ്പിടവും ഉൾപ്പെടെ 93 ടൺ സഹായവുമായി ഖത്തർ സായുധ സേനയുടെ രണ്ട് വിമാനങ്ങൾ കൂടി ഈജിപ്‌തിലെ അൽ അരിഷ് എയർപ്പോട്ടിലേക്ക് പുറപ്പെട്ടു. ഖത്തർ ഫണ്ട് ഫോർ ഡവലപ്മെന്റും ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയും നൽകിയ സഹായമാണിത്.