Wednesday, May 15, 2024
Home Blog Page 111
ദോഹ കോര്‍ണിഷില്‍ വാഹനങ്ങളുടെ അശ്രദ്ധമായ ഡ്രൈവിംഗ് ട്രാഫിക് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു എന്ന് പരാതി. കോര്‍ണിഷിലെ സിഗ്‌നലുകളില്‍ നിയമം തെറ്റിച്ച് വാഹനങ്ങള്‍ മഞ്ഞ ബോക്‌സില്‍ നിര്‍ത്തിയിടുന്നത് മൂലം മറ്റു വാഹനങ്ങളുടെ ഗതാഗതം താളം തെറ്റുന്നുണ്ട്. സിഗ്നലുകളിലെ മഞ്ഞ ബോക്‌സില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് കുറ്റകരണമെങ്കിലും അധികൃതര്‍ ഇതുമായി ബന്ധപെട്ടു നടപടികള്‍ എടുക്കുന്നില്ല എന്നതും ജനങ്ങള്‍ക്കിടയില്‍ പരാതികള്‍ വര്‍ധിപ്പിക്കാന്‍ കാരണമാണ്  
ദോഹ: സ്വന്തമായി വാഹനങ്ങളില്ലാത്തവര്‍ക്കും ലുസൈലിലെ ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ സെന്ററില്‍ രണ്ടാമത്തെ ഡോസ് കൊ വിഡ് വാക്‌സിന്‍ ലഭിക്കും എന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. 1- ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ സെന്ററില്‍ കാറിലോ അല്ലെങ്കില്‍ അനുയോജ്യമായ ഏതെങ്കിലും ഒരു വാഹനത്തിലോ എത്തിയാല്‍ മാത്രമേ വാക്‌സനേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. 2- കാല്‍നടയായി എത്തുന്നവര്‍ക്ക് ഇവിടെ നിന്നും വാക്‌സിന്‍ ലഭ്യമല്ല. 3- എന്നാല്‍ സ്വന്തമായി വാഹനം ഇല്ലാത്തവര്‍ക്ക് ടാക്‌സിയില്‍ എത്തി വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിക്കാം. 4- ആഴ്ചയില്‍ ഏഴു ദിവസവും രാവിലെ 11 മുതല്‍ രാത്രി 10 വരെ...
Qatar_news_Malayalam
ഖത്തറില്‍ കൊവിഡ് വ്യാപനം തടയുന്നതിനായി അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സുരക്ഷ മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കി ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ നടത്തിയ പരിശോധനയില്‍ 398 പേര്‍ക്കെതിരെയാണ് പൊലീസ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. കാറില്‍ അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ യാത്രക്കാരുമായി സഞ്ചരിച്ചതിന് പതിനേഴ് പേര്‍ക്കെതിരെയും പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാത്തതിനാണ് 366 പേര്‍ക്കെതിരെ നടപടിയെടുത്തത്. സാമൂഹിക അകലം പാലിക്കാത്തതിന് 12പേരെയും മൊബൈലില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് മൂന്ന് പേരെയുമാണ് പിടികൂടിയത്. പിടിയിലായവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. രാജ്യത്ത് പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നത് നിര്‍ബന്ധമാണ്....
മിലിപ്പോള്‍ ഖത്തര്‍ മേളയില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സന്ദര്‍ശനം നടത്തി. ഇന്നുച്ചയോടെയാ ണ് ഖത്തര്‍ അമീറും മേളയില്‍ സന്ദര്‍ശകനായി എത്തിയത്. അമീറിനെ ഖത്തര്‍ ആഭ്യന്തര മന്ത്രിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി അനുഗമിച്ചു.
vaadi_al_banath_qatar
ഖത്തറില്‍ ഇന്നു മുതല താപനിലയില്‍ ഗണ്യമായ വര്‍ധനയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ കാലയളവില്‍ രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില 17 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 23 ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെന്നും പരമാവധി താപനില 24 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 41 ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെന്നും കാലാവസ്ഥാ വകുപ്പ് ട്വീറ്റ് ചെയ്തു.
ഷെയ്ഖ അല്‍അനൗദ് ബിന്‍ത് ഹമദ് അല്‍താനി "ലോക സാമ്പത്തിക ഫോറത്തിന്റെ 'യങ് ഗ്ലോബല്‍ ലീഡര്‍' ആയി തിരഞ്ഞെടുക്കപ്പെട്ടു". യങ് ഗ്ലോബല്‍ ലീഡേഴ്സ് ക്ലാസ് 2021-ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക ഖത്തർ വനിതയാണ് ഇവര്‍. 56 രാജ്യങ്ങളില്‍ നിന്നുള്ള യുവ നേതാക്കളെയാണ് ഈ വര്‍ഷം തിരഞ്ഞെടുത്തത്. സമൂഹത്തില്‍ കല, സംസ്‌കാരം, ബിസിനസ് തുടങ്ങി വിവിധ മേഖലകളില്‍ പുതുമകള്‍ നിറഞ്ഞ ഗുണപരമായ മാറ്റങ്ങള്‍ക്ക് വഴിതെളിച്ച 40 വയസ്സില്‍ താഴെയുള്ളവരാണ്.
ഖത്തറില്‍ വില്ലകള്‍ അനധികൃതമായി വിഭജിച്ച് നല്‍കുന്ന നിയമ ലംഘനങ്ങള്‍ വര്‍ധിചു. കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ അടക്കം ബാച്ചിലര്‍മാര്‍ക്ക് വില്ലകള്‍ വാടകക്ക് നല്‍കുന്നത് വലിയ അളവില്‍ പ്രതിസന്ധി സൃഷ്ടിക്കും എന്നും വില്ലകളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ സ്വകാര്യതയും നഷ്ട്ടപ്പെടുന്നുണ്ട്. വില്ലകള്‍ വ്യത്യസ്ത വിലക്ക് വാടകയ്ക്ക് എടുക്കുന്നത് മൂലം വലിയ അളവില്‍ ഉപഭോക്താക്കള്‍ ചൂഷണത്തിന് വിധേയമായി കൊണ്ടിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പുറമെ വില്ലകളുടെ ഗുണമേന്മയെ സാരമായി ബാധിക്കുന്നതാണ് അനധികൃത ബ്രോക്കര്‍മാരുടെ കടന്നു വരവ് മൂലം ഉണ്ടായി ‍ തീർന്നിരിക്കുനത്..
ദോഹ: പ്രവാസി മലയാളികള്‍ക്കായി കശുമാങ്ങ ലുലു ഹൈപ്പര്‍മാര്‍ ക്കറ്റുകളിൽ. ഇന്ത്യയില്‍ നിന്നുള്ള കശുമാങ്ങ ലഭിക്കുന്നത്. ഓറഞ്ചിനെക്കാള്‍ ഇരട്ടി വിറ്റമിന്‍ സി അടങ്ങിയ പഴമാണ് കശുമാങ്ങ. നല്ല പഴുത്തതും അധികം പഴുക്കാത്തതുമായ കശുമാങ്ങ കിലോയ്ക്ക് 16.75 റിയാല്‍ ആണ് നിരക്ക്.    
ഖത്തറിലെ സീലൈനിലെ ക്യാംപിങ് പ്രദേശങ്ങളില്‍ ശക്തമായ കാറ്റടിച്ചത് മൂലം നിരവധി ടെന്റുകള്‍ തകര്‍ന്നു വീണു. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എല്ലാ വര്‍ഷവും ഇതേ തരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്ന സീലൈനിലെ പ്രത്യേക പ്രദേശങ്ങളില്‍ ക്യാമ്പിങ്ങിന് അനുവാദം നല്‍കരുതെന്ന് ജനങ്ങള്‍ പരിസ്ഥിതി മന്ത്രാലയത്തോട് നിര്‍ദേശിച്ചു. കാറ്റടിച്ചത് മൂലം നിരവധി ടെന്റുകള്‍ തകര്‍ന്നു വീഴുകയും ചില കാറുകള്‍ വെള്ളത്തിലേക്ക് മറിഞ്ഞു വീഴുകയും ചെയ്തിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ ശക്തമായ കാറ്റടിക്കാനും കടലില്‍ തിരമാലകള്‍ ഉയര്‍ന്നു പൊങ്ങാനും സാധ്യതയുണ്ടെന്നും അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്
ദോഹ: ഈ വര്‍ഷത്തെ മിലിപോള്‍ ഖത്തര്‍ എക്സിബിഷന്‍ തിങ്കളാഴ്ച്ച മുതല്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. മാര്‍ച്ച് 15 മുതല്‍ 17 വരെ ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററിലാണ് എക്സിബിഷന്‍ നടക്കുക. ആഗോള തലത്തിലെ പ്രധാന ആഭ്യന്തര സുരക്ഷാ ഏജന്‍സികളും വിദഗ്ധരും പരിപാടിയില്‍ സംബന്ധിക്കും. 17 രാജ്യങ്ങളില്‍ നിന്നുള്ള 71 അന്താരാഷ്ട്ര കമ്പനികളും 72 പ്രാദേശിക കമ്പനികളും ഉള്‍പ്പെടെ 143 കമ്പനികള്‍ മിലിപോള്‍ ഖത്തര്‍ എക്സിബിഷനില്‍ പങ്കെടുക്കുമെന്നും അദേഹം പറഞ്ഞു. എക്സിബിഷനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മിലിപോള്‍ ഖത്തര്‍ പ്രസിഡന്റ് മേജര്‍ ജനറല്‍ നാസര്‍...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!