Wednesday, October 23, 2024
Home Blog Page 123
Alsaad street qatar local news
ദോഹ: ഖത്തറിലുള്ളവര്‍ തൊഴില്‍ സംബന്ധമായ പരാതികള്‍ മൊബൈല്‍ എസ്.എം.എസ് വഴി നല്‍കുന്നത് എങ്ങിനെയാണ് എന്ന് ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ജനങ്ങള്‍ക്ക് ഇതു സംബന്ധിച്ച നിര്‍ദ്ദേശം വ്യക്തമാക്കി ഹുക്കൂമി . 92727 എന്ന നമ്പറിലേക്കാണ് പരാതികള്‍ അയക്കേണ്ടത്. ആദ്യം 5 എന്നു ടൈപ്പ് ചെയ്തതിനു ശേഷം നിങ്ങളുടെ ഐ.ഡി നമ്പറോ വിസ നമ്പറോ രേഖപ്പെടുത്തിയതിനു ശേഷം പരാതി എഴുതി അയക്കാവുന്നതാണ്. നിരവധി ഭാഷകളിലുള്ള ഈ സേവനം 24 മണിക്കൂറും ലഭ്യമാണ്
ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വാഹനം ഓടിക്കുന്നവര്‍ക്ക് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി. പൊടിക്കാറ്റ് രാത്രിയിലും തുടര്‍ന്നു. ഇന്ന് വൈകിട്ട് ആറ് മണി വരെ കടല്‍ത്തീരത്ത് മിതമായ താപനിലയായിരിക്കും. ചില സമയങ്ങളില്‍ പൊടിപടലമുണ്ടാകും. അതേസമയം, രാത്രിയില്‍ താരതമ്യേന തണുപ്പുണ്ടാകുമെന്നും അധികൃതര്‍ വ്യക്തമാക്കി.   പൊടിക്കാറ്റിനെ തുടര്‍ന്ന് പകല്‍ സമയങ്ങളില്‍ ചില സ്ഥലങ്ങളില്‍ ദൃശ്യപരത നാല് മുതല്‍ എട്ടു വരെയോ അല്ലെങ്കില്‍ രണ്ട് കിലോമീറ്ററോ അതില്‍ കുറവോ ആയിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പൊടിക്കാറ്റ് തുടരുന്നതിനാല്‍ രാജ്യത്തെ എല്ലാ പൗരന്മാരും താമസക്കാരും ആവശ്യമായ എല്ലാ...
ദോഹ: ഖത്തറില്‍ ഇന്ന് 455 പേര്‍ക്ക് കൂടി കൊ വിഡ് സ്ഥിരീകരിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചതില്‍ 399 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 56 പേര്‍ വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരാണ്. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 11,442 പേരാണ്. 770 പേര്‍ വിവിധ ആശുപത്രികളില്‍ കഴിയുന്നു. പുതുതായി ഒമ്പത് പേരെ കൂടി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇതോടെ ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണം 117 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 335 പേര്‍ വൈറസ് ബാധയില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടി. വൈറസ് ബാധയെ തുടര്‍ന്ന്...
ഖത്തര്‍ ഗ്രാന്‍ഡ് മോസ്‌കിലെ ഇന്നത്തെ ജുമുഅ നമസ്‌കാരത്തിന് പ്രമുഖ മതപണ്ഡിതന്‍ ഷെയ്ഖ് മുഹമ്മദ് അല്‍ മഹ്മൂദ് നേതൃത്വം നല്‍കും. 'വ്യക്തി വികാസത്തിലൂടെ സമൂഹത്തിന്റെ വികസനം' എന്ന വിഷയത്തില്‍ പ്രഭാഷണം ഉണ്ടാവും. നമസ്‌കാരത്തിന് പള്ളികളിലേക്ക് പോകുന്നവര്‍ കൊ വിഡ് നിയന്ത്രണങ്ങള്‍ പാലിക്കണം എന്ന് സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍ തുടങ്ങിയ പ്രോട്ടോകോളുകള്‍ പാലിക്കാന്‍ വിശ്വാസികള്‍ തയ്യാറാവണം എന്ന് അധികൃതര്‍ അറിയിച്ചു.
ദോഹ: രാജ്യത്ത് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ശക്തമായ കാറ്റുണ്ടാകാന്‍ സാധ്യതയെന്ന് ഖത്തര്‍ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ രാജ്യത്ത് താപനില ക്രമാനുഗതമായി ഉയരുമെന്ന് വകുപ്പ് വ്യക്തമാക്കി. വെള്ളിയാഴ്ച പരമാവധി താപനില 33-39 ഡിഗ്രി സെല്‍ഷ്യസ് വരെ വ്യത്യാസപ്പെടും. പകല്‍ സമയത്ത് താപനില ഉയരുന്നതിനാല്‍ അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ ഉണ്ടായേക്കാം. ഇതു മൂലം മങ്ങൽ ഉണ്ടാവാൻ കാരണമാകും. വടക്കുപടിഞ്ഞാറന്‍ കാറ്റ് ചില സമയങ്ങളില്‍ 18 മുതല്‍ 30 കെ.ടി വരെ വേഗതയില്‍ വീശും ചില സമയത്ത് 38 കെ.ടി വരെ വേഗത്തില്‍ കാറ്റ് വീശുമെന്നും...
അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയുടെ 137-ാമത് യോഗത്തില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി പങ്കെടുത്തു. ഒളിമ്പിക് കമ്മറ്റി മേധാവി ഡോക്ടര്‍ തോമസ് ബീച്ച് അധ്യക്ഷത വഹിച്ചു. വിര്‍ച്വല്‍ യോഗത്തിലാണ് അമീര്‍ തന്റെ സാന്നിധ്യം അറിയിച്ചത്. അന്താരാഷ്ട്ര ഒളിമ്പിക് കമ്മറ്റിയിലെ എക്‌സിക്യു്ട്ടീവ് അംഗങ്ങള്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.
രാജ്യാന്തര തലത്തില്‍ ഗതാതം ദുര്‍ഘടമായ പ്രദേശങ്ങളിലേക്ക് ഖത്തര്‍ ചാരിറ്റിയുടെ ഡ്രോണുകള്‍ വാക്‌സിനുകളുമായി പറക്കും. വാക്‌സിനു പുറമെ വൈദ്യ ഉപകരണങ്ങള്‍, കൊവിഡ് പ്രതിരോധ സാമഗ്രികള്‍ എന്നിവയും ലോകത്തെ വിദൂര പ്രദേശങ്ങളിലേക്ക് ഡ്രോണുകള്‍ വഴി അയക്കാന്‍ ഖത്തര്‍ ചാരിറ്റി പദ്ധതി തയ്യാറാക്കുന്നുണ്ട്.. യു.എയു മായി സഹകരിച്ചാണ് ലോകത്ത് വിദൂര പ്രദേശങ്ങളിലേക്ക് വാക്‌സിന്‍ എത്തിക്കാന്‍ ഖത്തര്‍ ചാരിറ്റി തയ്യാറാവുന്നത്. അതേസമയം, ഏതെല്ലാം രാഷ്ട്രങ്ങളിലേക്കാണ് വാക്‌സിന്‍ ഡ്രോണ്‍ വഴി എത്തിക്കാന്‍ ശ്രമിക്കുക എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയില്ല. ഏഷ്യ, ആഫ്രിക്ക തുടങ്ങിയ രാഷ്ട്രങ്ങളില്‍ ഖത്തര്‍ ചാരിറ്റി നടത്തി വരുന്ന...
ഖത്തറില്‍ ഡാറ്റ മോഷണം നടത്തി ഏഷ്യന്‍ തൊഴിലാളികള്‍ക്ക് മറിച്ചു വില്‍ക്കുന്ന ഏഷ്യന്‍ വംശജനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കല്‍ നിന്നും ഡാറ്റ മോഷണത്തിന് ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. രാജ്യത്തെ വിവിധ ടെലികോം കമ്പനികളുടെ ഡാറ്റയാണ് ഇയാള്‍ ചോര്‍ത്തുന്നത്. ഇതുമായി ബന്ധപ്പെട്ട ലൈസന്‍സോ മറ്റു അംഗീകൃത രേഖകളോ പ്രതി കൈവശം വയ്ക്കുന്നില്ല. സമൂഹ മാധ്യമങ്ങള്‍ വഴിയാണ് ഇദ്ദേഹം ഡാറ്റ കച്ചവടം നടത്തിയിരുന്നത്. ആഭ്യന്തര മന്ത്രലയമാണ് ട്വിറ്ററിലൂടെ ചിത്രങ്ങള്‍ സഹിതം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.  
Qatar_news_Malayalam
പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് ആണ് 404 പേര്‍ക്കെതിരെ നടപടിയെടുത്തത്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. കൊ വിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കാറില്‍ ഒരു കുടുംബത്തില്‍ നിന്നുള്ള വരൊഴികെ നാലുപേരില്‍ കൂടുതല്‍ യാത്ര ചെയ്യരുത് എന്നും നിര്‍ദ്ദേശമുണ്ട്. മൊബൈലില്‍ ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് അഞ്ച് പേര്‍ക്കെതിരെയും നടപടിയുണ്ടായി. കാറില്‍ അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ യാത്രക്കാരുമായി സഞ്ചരിച്ചതിന് അഞ്ച് പേര്‍ക്കെതിരെയും പിടിയിലായവരെ ആഭ്യന്തര മന്ത്രാലയം അധികൃതര്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഖത്തറില്‍...
ആഗോളതലത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വേഗതയില്‍ ഒന്നാം സ്ഥാനം നേടി ഖത്തര്‍. മൊത്തം ജനസംഖ്യയില്‍ ബഹുഭൂരിപക്ഷവും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നു എന്ന കണക്കിലും ഖത്തര്‍ ഒന്നാമതെത്തി. 'ഗ്ലോബല്‍ സ്റ്റേറ്റ് ഓഫ് ഡിജിറ്റല്‍ 2021' റിപ്പോര്‍ട്ട് അനുസരിച്ച് ഖത്തറില്‍ മൊബൈല്‍ ഫോണ്‍ വഴിയുള്ള ഇന്റര്‍നെറ്റ് കണക്ഷന്റെ ശരാശരി ഡൗണ്‍ലോഡ് വേഗത 178.01 എം.ബി.പി.എസ് ആണെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ജനുവരിയില്‍ ഖത്തറിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 2.88 ദശലക്ഷം ആളുകൾ ആയിരുന്നു. ഖത്തറില്‍ 2.87 ദശലക്ഷം സോഷ്യല്‍ മീഡിയ ഉപയോക്താക്കളുണ്ടെന്നും രാജ്യത്തെ മൊബൈല്‍ കണക്ഷനുകള്‍ 4.67 ദശലക്ഷമായെന്നും റിപ്പോര്‍ട്ടില്‍...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!