Thursday, November 21, 2024
Home Blog Page 2
ലോകപ്രശസ്‌തമായ വേൾഡ് സമ്മിറ്റ് AI (WSAI) ആദ്യമായി മിഡിൽ ഈസ്റ്റിൽ നടക്കും. ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടി 2024 ഡിസംബർ 10, 11 തീയതികളിൽ ദോഹ എക്‌സിബിഷൻ & കൺവെൻഷൻ സെൻ്ററിലാണ് നടക്കുക. InspiredMinds സംഘടിപ്പിക്കുകയും ഖത്തർ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം പിന്തുണ നൽകുകയും ചെയ്യുന്ന ഈ പരിപാടി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ (എഐ) ഖത്തറിൻ്റെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം എടുത്തു കാണിക്കുന്നു. ഉച്ചകോടി ഖത്തറിൻ്റെ നാഷണൽ AI & മെഷീൻ ലേണിംഗ് സ്ട്രാറ്റജിയിൽ ശ്രദ്ധ കേന്ദ്രീകരിക്കും, മനുഷ്യരുടെയും AI കഴിവുകളുടെയും ലയനം,...
ദോഹ: ഖത്തറിൽ ഇന്ന് മുതൽ സൂപ്പർ പെട്രോളിനും ഡീസലിനും വില കൂടും. സൂപ്പർ ഗ്രേഡ് പെട്രോൾ ലിറ്ററിന് നിലവിലുള്ള 2.05 റിയാൽ 2.10 റിയാൽ ആയും ഡീസലിന് നിലവിലുള്ള 2 റിയാൽ 2.05 റിയാലായുമാണ് വർദ്ധിക്കുക. എന്നാൽ പ്രീമിയം പെട്രോളിന് ലിറ്ററിന് 1.90 റിയാൽ തന്നെ തുടരും.
ഈ വാരാന്ത്യത്തിൽ കോർണിഷിൽ നിന്ന് റാസ് അബു അബൗദ് എക്‌സ്പ്രസ് വേയിലേക്കുള്ള ടണൽ താൽക്കാലികമായി അടയ്ക്കുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) അറിയിച്ചു. തുരങ്കം കൂടാതെ, ഷാർഖ് ഇൻ്റർസെക്ഷൻ മുതൽ ഹമദ് എയർപോർട്ട് വരെയുള്ള ദിശയിലുള്ള മൂന്ന് പാതകൾ 2024 നവംബർ 1 വെള്ളിയാഴ്ച്ച പുലർച്ചെ 2 മണി മുതൽ 2024 നവംബർ 3 ഞായറാഴ്ച്ച പുലർച്ചെ 5 മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.
ദോഹ: ലോകത്തെതന്നെ ഏറ്റവും വലിയ സൗരോർജ പദ്ധതി ഇറാഖിൽ യാഥാർഥ്യമാക്കുന്നതിൽ പങ്കുചേർന്ന് ഖത്തർ എനർജി. വൻകിട ഊർജ കമ്പനിയായ ടോട്ടൽ എനർജിയുമായി ചേർന്നാണ് 1.25 ജിഗാ വാട്ടിന്റെ സൗരോർജ പദ്ധതി ആരംഭിക്കുന്നത് സംബന്ധിച്ച് കരാറിൽ ഒപ്പു വെച്ചത്. നിർമാണത്തിൻ്റെ 50 ശതമാനം ഖത്തർ എനർജിയും ശേഷിച്ച 50 ശതമാനം ടോട്ടൽ എനർജിയും വഹിക്കും. 20 ലക്ഷത്തോളം സോളാർ പാനലുകൾ സ്ഥാപിച്ചു കൊണ്ടുള്ള ലോകത്തിലെ തന്നെ ഏറ്റവും വലിയ സൗരോർജ പാടമാണ് ഇറാഖിൽ ആസൂത്രണം ചെയ്യുന്നത്.
ദോഹ : ഇന്ത്യൻ എംബസി ഐസിബിഎഫുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സ്പെഷ്യൽ കോൺസുലാർ ക്യാമ്പ് ഒക്ടോബർ 25 ന് അൽ ഖോറിൽ നടക്കും. അൽ ഖോറിലുള്ള ഖോർ ബേറസിഡൻസിയിലാണ് ക്യാമ്പ് നടക്കുക. പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ മറ്റ് എംബസ്സി സേവനങ്ങൾ എന്നിവയ്ക്ക് സൗകര്യമുണ്ടാകും. രാവിലെ 9 മണി മുതൽ 11 വരെയാണ് ക്യാമ്പെങ്കിലും രാവിലെ 8 മണി മുതൽ തന്നെ ഓൺ ലൈനിൽ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമായിരിക്കുമെന്നും സേവനം ആവശ്യമുള്ളവർ ആവശ്യമായ രേഖകളുടെ പകർപ്പുകൾ കൊണ്ടു വരണമെന്നും ഐസിബിഎഫ് വാർത്താക്കുറിപ്പിൽ അറിയിച്ചു. കാശ് പേമെന്റുകൾ മാത്രമേ...
കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ചെറിയ തോതിൽ മഴക്ക് സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) അറിയിച്ചു. ഈ ദിവസങ്ങളിൽ ചിലയിടങ്ങളിൽ ഇടിമിന്നലുമുണ്ടായേക്കാം. ഈ ആഴ്‌ചയിൽ ശക്തമായ കാറ്റിനും സാധ്യത. കടൽ തിരമാലകൾ 2-7 അടി ഉയരത്തിലും, ചിലപ്പോൾ 10 അടി വരെയും ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഈ കാലയളവിൽ കടലിലെ പ്രവർത്തനങ്ങൾ ഒഴിവാക്കാനും ക്യുഎംഡി പറഞ്ഞു.
2023-2024 ലെ ഇൻ്റേണൽ അച്ചീവ്‌മെൻ്റ് റിപ്പോർട്ട് അനുസരിച്ച്, ഖത്തർ ജലാശയങ്ങളിലെ ഹമൂർ മത്സ്യങ്ങളുടെ ശേഖരത്തിൽ 100% വർദ്ധനവ് കൈവരിച്ചുവെന്ന് മുനിസിപ്പാലിറ്റി മന്ത്രാലയം. ഫിഷ് സ്റ്റോക്ക് എൻറിച്ച്‌മെൻ്റ് ഇനീഷ്യേറ്റീവിൽ കൃഷി ചെയ്‌ത ഹമോറിന്റെയും സീബ്രീമിന്റെയും കുഞ്ഞുങ്ങളെ കടലിൽ വിട്ടിരുന്നു. ഇത് 2022 അവസാനത്തോടെ മത്സ്യത്തിന്റെ സ്റ്റോക്ക് നൂറു ശതമാനം വർധിച്ച് 2000 ടണ്ണിലെത്താൻ കാരണമായി. പരിമിതമായ അളവിൽ ലഭ്യമായ സീബ്രീം, സിൽവർ സീബ്രീം തുടങ്ങിയ സാമ്പത്തിക മൂല്യമുള്ള മത്സ്യങ്ങളുടെ ശേഖരത്തെ ഈ പരിപാടി സമ്പന്നമാക്കുകയും ഉയർന്ന മത്സ്യ ഉൽപ്പാദനത്തിന് സംഭാവന നൽകുകയും ചെയ്യുന്നു. മത്സ്യക്കുഞ്ഞുങ്ങളെ വിജയകരമായി പുറത്തു...
ഖത്തറിലെ ഗ്രാന്റ് ഹൈപ്പർമാർക്കറ്റിന്റെ 11-ാം ആനിവേഴ്‌സറിയോട് അനുബന്ധിച്ചുള്ള മെഗാ പ്രൊമോഷൻ 2024 ഡിസംബർ 25 വരെ. 50 റിയാലിന് ഷോപ്പിംഗ് ചെയ്‌താൽ 2 കാറുകളും 24 വിജയികൾക്ക് 10,000 റിയാൽ കാഷ് പ്രൈസും നേടാനുള്ള മെഗാ അവസരമാണ് പ്രൊമോഷനിലെ മുഖ്യ ഹൈലൈറ്റ്. കൂടാതെ മറ്റനവധി ഓഫറുകളും അധികൃതർ ഒരുക്കിയിട്ടുണ്ട്
ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ മഴ. ചില പ്രദേശങ്ങളിൽ മേഘാവൃതമായ കാലാവസ്ഥയും ഇടിമിന്നലും പ്രതീക്ഷിക്കുന്നതായും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. അൽ മൻസൂറ, അൽ വാബ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള മഴയുടെ ചിത്രങ്ങൾ നിരവധിയാളുകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. വാരാന്ത്യത്തിൽ മഴ പെയ്തേക്കാമെന്ന് ക്യുഎംഡി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വാരാന്ത്യത്തിൽ കൂടുതൽ ഇടിമിന്നലോട് കൂടിയ ശക്തമായ കാറ്റും കുറഞ്ഞ ദൃശ്യപരതയും ഉണ്ടാകുമെന്നാണ് വകുപ്പ് പ്രവചിച്ചിരിക്കുന്നത്. കുറഞ്ഞ താപനില 28°C മുതൽ കൂടിയ താപനില 37°C വരെയാണ് പ്രതീക്ഷിക്കുന്നത്
qatar_visa
കൊച്ചി: വിദേശതൊഴിൽ തട്ടിപ്പുകൾ തടയാൻ ശക്തമായ നടപടികളുമായി കേരള സർക്കാർ. നോർക്ക സെക്രട്ടറി ഡോ. കെ. വാസുകി പുറത്തിറക്കിയ ഗവർമെന്റ് ഉത്തരവിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. കേരളത്തിലെ വ്യാപകമായ വിദേശ തൊഴിൽ തട്ടിപ്പുകൾ തടയാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണം തേടിയിട്ടുണ്ടെന്നും കേരള പോലീസ് മേധാവിയോടും കേരള പോലീസ് എൻ.ആർ.ഐ. സെൽ സുപ്രണ്ടിനോടും കേരള പോലീസ് എൻ.ആർ.ഐ. സെൽ സെൽ ശക്തപ്പെടുത്താനും പ്രവാസികൾക്കായി പുതിയതായി സൈബർ സെൽ തുടങ്ങാനും ഈ ഉത്തരവിൽ ആവശ്യപെടുന്നു. വിദേശത്തേക്കുള്ള വിദ്യാർത്ഥി കുടിയേറ്റത്തിന് ആവശ്യമായ മാർഗനിർദേശങ്ങളും വേണ്ടിവന്നാൽ പുതിയ നിയമവും...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!