Thursday, November 21, 2024
Home Blog Page 4
2004ലെ 8ആം നമ്പർ നിയമം അനുസരിച്ച് അനുമതിയില്ലാതെ ആരെങ്കിലും ഇതിന് 500 മീറ്ററിൽ കൂടുതൽ അടുത്ത് വരുന്നത് നിയമവിരുദ്ധമാണ്. ഈ ദൂരത്തിൽ മത്സ്യബന്ധനം നടത്തുകയോ മത്സ്യബന്ധന ഉപകരണങ്ങൾ നിക്ഷേപിക്കുകയോ ചെയ്യുന്നതും ഈ നിയമം നിരോധിച്ചിരിക്കുന്നു. ഈ നിയമം ലംഘിക്കുന്നവർക്ക് ഗുരുതരമായ ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് മുമ്പ് വ്യക്തമാക്കിയിരുന്നു. ഏതെങ്കിലും കാരണത്താൽ 500 മീറ്ററിനുള്ളിൽ എത്തിയാൽ 100,000 റിയാൽ വരെ പിഴയും 3 വർഷം വരെ തടവും അല്ലെങ്കിൽ അതിലൊന്ന് പിഴയും ലഭിക്കും. ആരെങ്കിലും അബദ്ധത്തിൽ ഈ സൗകര്യത്തിന് കേടുപാടുകൾ വരുത്തിയാൽ പിഴ 200,000 റിയാൽ വരെ...
ദോഹ: ഖത്തറിൽ സുഹൈൽ സീസണിലെ മൂന്നാമത്തെ നക്ഷത്രവും ശരത്കാലത്തിന്റെ രണ്ടാമത്തെ നക്ഷത്രവും സഫ്രി നക്ഷത്രങ്ങളിൽ മൂന്നാമത്തേതുമായ അൽ-സബ്ര നക്ഷത്രമുദിച്ചതോടെ ക്രമേണ ചൂട് കുറയുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
2024 സെപ്റ്റംബർ 18 ബുധനാഴ്‌ചയാണ്‌ ഹമദ് തുറമുഖത്തിന്റെ ബേസിനിൽ തിമിംഗലം ചത്തടിഞ്ഞത്. മുനിസിപ്പാലിറ്റി മന്ത്രാലയം, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, മവാനി ഖത്തർ, ക്യു ടെർമിനലുകൾ എന്നിവ ചേർന്നാണ് ഓപ്പറേഷൻ നടത്തിയത്. ഇതിന്റെ ചിത്രങ്ങൾ അവർ തങ്ങളുടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
metro
പുതിയ ട്രാവൽ കാർഡ് രജിസ്റ്റർ ചെയ്യുമ്പോൾ ദോഹ മെട്രോയും ലുസൈൽ ട്രാമും അഞ്ച് സൗജന്യ യാത്രകൾ നൽകും. ഈ ഓഫർ ലഭിക്കാൻ നിങ്ങൾ ട്രാവൽ കാർഡ് രജിസ്റ്റർ ചെയ്യണം. 2024 സെപ്‌തംബർ 15നും ഡിസംബർ 15നും ഇടയിൽ സൈൻ അപ്പ് ചെയ്‌താൽ ഈ കാലയളവിൻ്റെ അവസാനം നിങ്ങൾക്ക് അഞ്ച് സൗജന്യ യാത്രകൾ സ്വയമേവ ലഭിക്കുമെന്ന് ദോഹ മെട്രോ വ്യക്തമാക്കി. രജിസ്റ്റർ ചെയ്തതിന് ശേഷം, പ്രമോഷൻ അവസാനിച്ച് ഒരു മാസത്തിനുള്ളിൽ ദോഹ മെട്രോ ഗേറ്റിലോ ലുസൈൽ ട്രാം വാലിഡേറ്ററിലോ ടാപ്പ് ചെയ്‌ത് നിങ്ങളുടെ ട്രാവൽ കാർഡ്...
ഗ്ലോബൽ സൈബർ സെക്യൂരിറ്റി ഇൻഡക്‌സ് ജിസിഐ 2024ൽ വർഷത്തിൽ ഖത്തർ ഒരു പ്രധാന നാഴികക്കല്ല് കൈവരിച്ചതായി ദേശീയ സൈബർ സുരക്ഷാ ഏജൻസി എൻസിഎസ്എ അറിയിച്ചു. സൈബർ സുരക്ഷയുടെ കാര്യത്തിൽ “മാതൃക” രാജ്യമായി ഐക്യരാഷ്ട്ര സഭയുടെ ഇൻ്റർനാഷണൽ ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ ഖത്തറിനെ അംഗീകരിച്ചു. സെപ്‌തംബർ 13ന് പുറത്തിറക്കിയ പുതിയ സൂചിക പ്രകാരം നിയമം, സാങ്കേതികം, നിയന്ത്രണം, ശേഷി വികസനം, സഹകരണം എന്നിങ്ങനെ സൈബർ സുരക്ഷയുടെ എല്ലാ പ്രധാന മേഖലകളിലും ഖത്തർ മികവ് പുലർത്തുന്നതായി കാണിക്കുന്നു. പ്രാദേശികമായും അന്തർദേശീയമായും സൈബർ സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള സമർപ്പണത്തെ വ്യക്തമാക്കി ഖത്തർ...
ദോഹ: ഖത്തർ എയർവേയ്സ് സൗദിയിലേക്കുള്ള പ്രതിവാര സർവീസുകൾ 140 ആയി ഉയർത്തുന്നു. ജനുവരി 2 മുതൽ അബഹ സർവീസ് പുനരാരംഭിക്കുകയും വിന്റ്റർ ഷെഡ്യൂളിൽ നിയോം സർവീസ് രണ്ടിൽ നിന്നും നാലായി ഉയർത്തുകയും ചെയ്യുമെന്ന് ഖത്തർ എയർവേയ്‌സ് പ്രഖ്യാപിച്ചു കഴിഞ്ഞു. ഹമദ് അന്താരാഷ്ട്ര വിമാനതാവളത്തിൽ നിന്നും 170 ഇൻ്റർനാഷണൽ ഡെസ്റ്റിനേഷനുകളിലേക്ക് സേവനം നടത്തുന്ന പഞ്ചനക്ഷത്ര വിമാനകമ്പനിയാണ് ഖത്തർ എയർവേയ്‌സ്.
ലൈസൻസ് ഇല്ലാതെ ഉംറ സേവനങ്ങൾ വാഗ്ദാനം ചെയ്തതിന് ഹജ്ജ്, ഉംറ കാര്യ വകുപ്പിലെ ജുഡീഷ്യൽ പോലീസ് ഇൻസ്‌പെക്ടർമാർ മൂന്ന് ഉംറ ഓഫീസുകൾ പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തതായി ഖത്തറിലെ എൻഡോവ്‌മെൻ്റ് ആൻഡ് ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയം അറിയിച്ചു. അവർക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കാൻ രാജ്യം ഉത്തരവിട്ടു. ഉംറ ഓഫീസുകൾ ബിസിനസ് ലൈസൻസ് നേടിയിട്ടുണ്ടെന്നും നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാനായി ഹജ്ജ്, ഉംറ കാര്യ വകുപ്പിലെ ജുഡീഷ്യൽ പോലീസ് ഇൻസ്‌പെക്ടർമാർ ഇടയ്‌ക്കിടെ ഓഫീസുകളിൽ പരിശോധന സന്ദർശനങ്ങൾ നടത്തുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിലെ സമുദ്ര സംരക്ഷണ വകുപ്പ് അടുത്തിടെ റുവൈസ് തുറമുഖത്ത് പരിസ്ഥിതി നിയമങ്ങളുടെ ലംഘനം കണ്ടെത്തി. മത്സ്യത്തൊഴിലാളികൾ പവിഴപ്പുറ്റുകളുള്ള ഫാഷൂട്ട് സൈറ്റുകളിൽ ത്രീ ലെയർ ഗിൽ നെറ്റ് ഉപയോഗിച്ചു മീൻപിടിത്തം നടത്തുന്നതാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. മന്ത്രാലയത്തിൻ്റെ സോഷ്യൽ മീഡിയ പ്രസ്‌താവനയിൽ ഇത്തരത്തിലുള്ള വലകൾ ഉപയോഗിക്കുന്നത് പവിഴപ്പുറ്റുകളെ ദോഷകരമായി ബാധിക്കുമെന്നും പവിഴപ്പുറ്റുകൾ പരിസ്ഥിതിക്കും സമുദ്രജീവികൾക്കും വളരെ നിർണായകമാണെന്നും വ്യക്തമാക്കുന്നു.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദു‌ൾറഹ്‌മാൻ ബിൻ ജാസിം അൽതാനി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച റിയാദിൽ നടന്ന ജിസിസിയും റിപ്പബ്ലിക്ക് ഓഫ് ഇന്ത്യയും തമ്മിലുള്ള തന്ത്ര പ്രധാനമായ ചർച്ചകൾക്കായുള്ള സംയുക്ത മന്ത്രിതല യോഗത്തിൻ്റെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നത്.
ദോഹ: ഇന്ത്യയിലെയും ജിസിസിയിലേയും ഏറ്റവും വിശ്വാസ്യതയേറിയ ആഭരണ ബ്രാന്‍ഡുകളിലൊന്നായ കല്യാണ്‍ ജൂവലേഴ്‌സ് 50 ദിവസം കൊണ്ട് 50 സ്വർണക്കട്ടികള്‍ സമ്മാനമായി നൽകുന്ന ഗോൾഡ് ബാർസ് ഗിവ്എവേ സമ്മാന പദ്ധതിയിലെ വിജയികളെ പ്രഖ്യാപിച്ചു. പത്ത് ഗ്രാം വീതമുള്ള സ്വർണ്ണക്കട്ടികളാണ് 50 വിജയികള്‍ക്ക് സമ്മാനമായി നൽകുന്നത്. ഏറ്റവും മെച്ചപ്പെട്ട ഷോപ്പിംഗ് അനുഭവം കല്യാണ്‍ ജൂവലേഴ്‌സ് ഉപയോക്താക്കള്‍ക്ക് നൽകുന്നതിനായാണ് സവിശേഷമായ ഈ സമ്മാന പദ്ധതി രൂപകല്‍പ്പന ചെയ്തത്. ഓരോ ദിവസവും അമൂല്യമായ സ്വര്‍ണക്കട്ടി സ്വന്തമാക്കുന്നതിനുള്ള അവസരമാണ് ഒരുക്കിയത്. അഞ്ഞൂറ് റിയാലിന് സ്വര്‍ണമോ ഡയമണ്ട് ആഭരണമോ വാങ്ങുന്നവര്‍ക്കാണ് പ്രചാരണ പരിപാടിയില്‍...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!