ജൂലൈ ഒമ്പത് മുതല്‍ ആഗസ്റ്റ് 13 വരെ അവധി ദിനങ്ങളിൽ അടച്ചിടുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു…

0
8 views
metro

ദോഹ : ജൂലൈ ഒമ്പത് മുതല്‍ ആഗസ്റ്റ് 13 വരെ വെള്ളിയാഴ്ചകളിലും, പെരുന്നാള്‍ അവധി ദിനങ്ങളായ ജൂലൈ 21 മുതല്‍ 24 വരെ ദോഹ മെട്രോ അടച്ചിടുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു.

നെറ്റ്‌വര്‍വര്‍ക്കിലെ അത്യാവശ്യമായ നവീകരണത്തിന് വേണ്ടിയാണ് അടച്ചിടുന്നതെന്നും ഈ പ്രവര്‍ത്തനങ്ങള്‍ നെറ്റ്‌വര്‍ക്ക് കപ്പാസിറ്റി വര്‍ദ്ധിപ്പിച്ച് ഭാവിയില്‍ തുടര്‍ച്ചയായി കൂടുതല്‍ ട്രെയിനുകളുടെ സേവനം ലഭ്യമാക്കാന്‍ സഹായകമാകുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു.