ദോഹ: ഖത്തറില്‍ മഴയായതിനാല്‍ രാജ്യത്തെ പ്രധാനപ്പെട്ട റോഡുകളില്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്ത് ഇന്ന് ശക്തമായ കാറ്റിനും സാധ്യതയുണ്ട് എന്ന് കാലാവസ്ഥ വിഭാഗം അറിയിച്ചിട്ടുണ്ട്. ദൂരക്കാഴ്ച പരിധി നാല് മുതല്‍ ഒമ്പത് കിലോമീറ്റര്‍ വരെ. ദോഹയില്‍ ഇന്ന് അനുഭവപ്പെടുന്ന പരമാവധി താപ നില 38 ഡിഗ്രി സെല്‍ഷ്യസ്.കടലില്‍ തിരമാലകള്‍ അസാധാരണമാം വിധം ഉയര്‍ന്നു പൊങ്ങുമെന്നതിനാല്‍ കടലില്‍ പോകുന്നവരും ജാഗ്രത പാലിക്കണം.