ഖത്തറില്‍ നിയമ ലംഘനം നടത്താത്ത ഫാമുടമകള്‍ക്ക് മികച്ച പിന്തുണ നല്‍കാന്‍ സാധിക്കുമെന്ന് ബലദിയ മന്ത്രാലയം…

0
8 views

ദോഹ: ഖത്തറില്‍ നിയമ ലംഘനം നടത്താത്ത ഫാമുടമകള്‍ക്ക് മികച്ച പിന്തുണ നല്‍കാന്‍ സാധിക്കുമെന്ന് മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിന്റെ കാര്‍ഷിക കാര്യ വകുപ്പിന്റെ വിപുലീകരണ, കാര്‍ഷിക സേവന വിഭാഗം മേധാവി അഹമ്മദ് അല്‍ യാഫെയ് ആണ് ഇക്കാര്യം വിശദീകരിച്ചത്.

ശീതീകരിച്ച, ഹൈഡ്രോഫെനിക് നല്‍കാനുള്ള സേവനങ്ങള്‍, സൗജന്യ ഹരിതഗൃഹങ്ങളും സജ്ജീകരണങ്ങളും നല്‍കാനുള്ള സേവനങ്ങളും ബലദിയ മികച്ച ഫാമുടമകള്‍ക്കായി സൗജന്യമായി പ്രദാനം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

ഖത്തര്‍ ലക്ഷ്യമിടുന്നത് പ്രാദേശിക ഭക്ഷ്യ സുരക്ഷാ, സ്വയം പര്യാപ്തത എന്നീ കാര്യങ്ങള്‍ക്കാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിനൊപ്പം സഹകരിക്കുന്ന ഫാമുടമകള്‍ക്ക് മികച്ച പിന്തുണ ഉറപ്പാക്കും. വിത്ത്, വളം, കീടനാശിനി എന്നിവ സൗജന്യമായി ഫാമുടമകള്‍ക്ക് നല്‍കാനുള്ള പദ്ധതി പൂര്‍ത്തിയായിട്ടുണ്ട്.