
ദോഹ: രാജ്യത്ത് കൊവിഡ് ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചതോടെ മുതിര്‍ന്ന പൗരന്മാര്‍ ഉടന്‍ വാക്‌സിന്‍ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് അധികൃതര്‍ . രാജ്യത്തെ മുതിര്‍ന്ന പൗരന്മാരില്‍ 10-ല്‍ ഒമ്പത് പേര്‍ക്കും വാക്‌സിന്‍ നല്കാന്‍ സാധിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ വാക്‌സിനേഷന്‍ എന്ന നടപടി ക്രമം ആണ് പ്രധാനമായും മികച്ച പ്രതിരോധം സൃഷ്ടിക്കുക. രാജ്യത്തെ പൗരന്മാര്‍ ഇതുവരെയും നല്‍കിയ സഹകരണത്തില്‍ നന്ദി അറിയിക്കുന്നു. കഴിഞ്ഞ ദിവസം പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജി കമ്മറ്റി മേധാവി ഡോക്ടര്‍ സോഹ അല്‍ ബയാത്ത് ഇക്കാര്യം പറഞ്ഞത്.