നാളെ മുതൽ ചൊവ്വാഴ്ച വരെ ഇടിയോട് കൂടിയ മഴയും കാറ്റും ഉണ്ടാവും…

0
84 views

ദോഹ: നാളെ മുതൽ ചൊവ്വാഴ്ച വരെ 25 നോട്ട് വരെ വേഗത പ്രാപിക്കാവുന്ന വടക്കുകിഴക്കൻ ദിശയിൽ വീശുന്ന കാറ്റിനൊപ്പം ഇടിയോട് കൂടിയ മഴയുമുണ്ടാകും. വേലിയേറ്റം 7 അടി വരെ ഉയർന്നേക്കും.ഇന്ന് രാവിലെയോടെ ഒമാൻ തീരം തൊട്ട കാറ്റ് മസ്ക്കറ്റിലും സൗത്ത് അൽ ബത്തിനായിലും കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനുമാണ് കാരണമായത്. ഇന്നലെ ഖത്തറിലെ ഗൾഫ് മറൈൻ സെന്ററിനെ ഉദ്ധരിച്ച് ഷഹീൻ ചുഴലിക്കാറ്റിന്റെ സഞ്ചാരദിശയെ സംബന്ധിച്ച് ക്യൂഎംഡി മുന്നറിയിപ്പ് നൽകിയിരുന്നു.