ദോഹ : ഖത്തറിൽ മലയാളിയുടെ വീടുമുറ്റത്ത് മുപ്പത് കിലോയോളം ഭാരമുള്ള മത്തങ്ങ വിളഞ്ഞു. കോഴിക്കോട് കുറ്റ്യാടി സ്വദേശി ഒ.എസ് അബ്ദുല്‍ സലാമും കുടുംബവും താമസിക്കുന്ന ഹിലാലിലെ വീട്ടുമുറ്റത്താണ് കൂറ്റന്‍ മത്തന്‍ വിളഞ്ഞത്.
വലിയ മത്തനുകളാണ് ഒറ്റ വള്ളിയില്‍ വിളഞ്ഞത്. വീട്ടുമുറ്റത്ത് നിലവിലുണ്ടായിരുന്ന വളക്കൂറുള്ള മണ്ണും ആവശ്യത്തിന് വെള്ളവും ലഭിച്ചപ്പോള്‍ മത്തന്‍ വളര്‍ന്നു വലുതാവുകയായിരുന്നു.