ദോഹ, ഖത്തറിൽ വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറന്നു ഒന്നര മാസത്തോളമായി സ്കൂളുകൾ അടഞ്ഞു കിടന്നതിനാൽ മിക്ക നിരത്തുകളും തിരക്കൊഴിഞ്ഞവയാ യിരുന്നു. എന്നാൽ ഇന്ന് രാവിലെ ഇന്ത്യൻ സ്കൂളുകൾ തുറന്നതോടെ മിക്ക നിരത്തുകളും വാഹനങ്ങളുടെ തിരക്കാണ്.
എല്ലാ വിദ്യാർഥികളും സ്കൂളിൽ വരുന്നതിന് മുമ്പ് ആന്റിജൻ ടെസ്റ്റ് നടത്തണമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നിർദേശിച്ചതിനാൽ ഫാർമസികളിലും ക്ലിനിക്കുകളിലും നിരവധി പേരാണ് ആന്റിജൻ ഹോം ടെസ്റ്റിംഗ് കിറ്റുകൾ വാങ്ങുന്നതിനും റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തുന്നതിനുമായൊക്കെ എത്തിയത്.