ദോഹ എക്സ്പോ 2023 ൽ വോളണ്ടിയർമാരായി രജിസ്റ്റർ ചെയ്യാം..

0
103 views

ദോഹ : 2022 ഫിഫ ലോകകപ്പിന് ശേഷമുള്ള ഖത്തറിൽ ആദ്യമായി നടക്കാൻ പോകുന്ന ദോഹ എക്സ്പോ 2023 ൽ വോളണ്ടിയർമാരായി രജിസ്റ്റർ ചെയ്യാം. 2023 ഒക്ടോബർ മുതൽ 2024 മാർച്ച് വരെ കോർണിഷിലെ അൽ ബിദ പാർക്കിലാണ് ‘ദോഹ എക്സ്പോ’ എന്ന പേരിൽ ഇന്റർനാഷണൽ ഹോർട്ടികൾച്ചറൽ എക്സ്പോ നടക്കുന്നത്. 6 മാസം നീണ്ടുനിൽക്കുന്ന എക്സ്പോയിൽ 80 ലധികം രാജ്യങ്ങൾ പങ്കെടുക്കുന്നുണ്ട്.