ദോഹ. നീണ്ട ആറ് വർഷത്തെ ഇടവേളക്ക് ശേഷം സൗദി അറേബ്യയുടെ പ്രശസ്തമായ അൽ മറായ് ഉൽപന്നങ്ങൾ ഖത്തറിലെത്തിയതായി റിപ്പോർട്ട് . കഴിഞ്ഞ ആഴ്ചയിൽ അൽ മറായ് കമ്പനിയുടെ വലിയ ട്രക്കുകൾ അബൂ സം ബോർഡർ കടക്കുന്ന ഫോട്ടോകൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കഴിഞ്ഞ ദിവസം പല അൽ മറായ് ഉൽപന്നങ്ങളും സൂപ്പർമാർക്കറ്റുകളുടെ ഷെൽഫുകളിൽ സ്ഥാനം പിടിച്ചതായാണ് സോഷ്യൽ മീഡിയ റിപ്പോർട്ടുകൾ.