എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങൾ റദ്ധാക്കലിനെ തുടർന്ന് മറ്റു വിമാനങ്ങളിൽ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതായി റിപ്പോർട്ട്..

0
259 views

ദോഹ. എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങൾ റദ്ധാക്കലിനെ തുടർന്ന് മറ്റു വിമാനങ്ങളിൽ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നതായി റിപ്പോർട്ട്. അടിയന്തിരമായി യാത്ര ചെയ്യേണ്ട പലരും വലഞ്ഞു. ഇന്നലെ ദോഹയിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ്സ് കാൻസലായതിനാൽ പലരും ഇരട്ടിയിലധികം തുക നൽകിയാണ് മറ്റു വിമാനങ്ങളിൽ ടിക്കറ്റെടുത്തതെന്നാണ് ലഭിക്കുന്ന വിവരം.