
2025 ജൂലൈ 17 വ്യാഴാഴ്ച്ച മുതൽ രാജ്യത്തെ താപനില ഗണ്യമായി ഉയരുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ്. പ്രവചനം അനുസരിച്ച് ഏറ്റവും ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസും അതിനേക്കാൾ കൂടുതലുമാകാം. രാജ്യത്തെ മധ്യ, തെക്കൻ പ്രദേശങ്ങളിൽ കൂടുതൽ ചൂട് അനുഭവപ്പെടാനും സാധ്യതയുണ്ട്.