ദോഹ: ഖത്തർ കെ.എം.സി.സി മുൻ വൈസ് പ്രസിഡന്റ്, മുസ്ലിം ലീഗ് മുൻ സംസ്ഥാന കൗൺസിലറും ഖത്തറിലെ വ്യാപാര പ്രമുഖനുമായ മത്തത്ത് അബ്ബാസ് ഹാജി (68) ദോഹയിൽ നിര്യാ തനായി. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് പൊയിലൂർ സ്വദേശിയാണ്. മാഥർ പ്ലസ് ഹൈപ്പർമാർക്കറ്റ്, ഹൈലാൻഡ് ഹൈപ്പർമാർക്കറ്റ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറായിരുന്നു. മുസ്ലിം ലീഗ് കൂത്തുപറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ്,
മുസ്ലിം ലീഗ് മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മഹല്ല് കമ്മിറ്റി സെക്രട്ടറി, താനക്കോട്ടോർ യു.പി. സ്‌കൂൾ മാനേജർ, ആക്കോട് ഇസ്ലാമിക് സെൻ്റർ പാനൂർ ചാപ്റ്റർ പ്രസിഡന്റ്, ശംസുൽ ഉലമ ഇസ്ലാമിക് സെന്റർ പൊയിലൂർ ട്രഷറർ, തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.




