News
വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പുതിയ നടപടികളുമായി ഖത്തർ; ടൂറിസം റോഡ് മാപ്പ് പുറത്തിറക്കി..
Shanid K S - 0
ദോഹ: വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പുതിയ നടപടികളുമായി ഖത്തർ. ടൂറിസം റോഡ് മാപ്പ് ഖത്തർ ടൂറിസം പുറത്തിറക്കി. 2030ഓടെ പ്രതിവർഷം 60 ലക്ഷം വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് ലക്ഷ്യം.
വിനോദ സഞ്ചാരികൾക്ക് മികച്ച അനുഭവങ്ങൾ സമ്മാനിച്ച് അന്താരാഷ്ട്ര ടൂറിസം ഡെസ്റ്റിനേഷനായി മാറാനുള്ള തയ്യാറെടുപ്പിലാണ് ഖത്തർ. സഞ്ചാരികളെ ആകർഷിക്കുന്നതിനായി വിവിധ പദ്ധതികളാണ് രാജ്യം ആവിഷ്‌കരിക്കുന്നത്. ഫോർമുല 1, സാംസ്‌കാരിക ഉത്സവങ്ങൾ, വെബ് ഉച്ചകോടി, ഫിഫ അറബ് കപ്പ് പോലെയുള്ള അന്താരാഷ്ട്ര പരിപാടികളുൾപ്പെടെ വരാനിരിക്കുന്ന നിരവധി ഇവന്റുകൾ ഉൾപ്പെടുത്തി 600ലധികം പരിപാടികളാണ് റോഡ് മാപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
അടുത്ത ആറ് വർഷം...
News
ബോളിവുഡിലെയും ദക്ഷിണേന്ത്യന്‍ സിനിമയിലെയും താരങ്ങള്‍ കല്യാണ്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തിരിതെളിച്ചു
Shanid K S - 0
അജയ് ദേവ്ഗണ്‍, കത്രീന കൈഫ്, ബോബി ഡിയോള്‍, സെയ്‌ഫ് അലിഖാന്‍, ശില്‍പ്പ ഷെട്ടി, മലൈക അറോറ, നാഗചൈതന്യ, കല്യാണി പ്രിയദര്‍ശന്‍, രശ്മിക മന്ദാന എന്നിങ്ങനെ ബോളിവുഡിലെയും ദക്ഷിണേന്ത്യന്‍ സിനിമയിലെയും താരങ്ങള്‍ കല്യാണ്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തിരിതെളിച്ചു
തൃശൂര്‍: സിനിമയും സംസ്‌കാരവും പാരമ്പര്യവും ഇഴചേര്‍ന്നതായിരുന്നു തൃശൂരില്‍ കല്യാണരാമന്‍ കുടുംബത്തിന്‍റെ വാര്‍ഷിക നവരാത്രി ആഘോഷങ്ങള്‍. ബോളിവുഡില്‍നിന്നും ദക്ഷിണേന്ത്യന്‍ സിനിമരംഗത്തുനിന്നുമുള്ള പ്രമുഖര്‍ നവരാത്രി ആഘോഷങ്ങളില്‍ പങ്കെടുക്കാനെത്തി.
ശ്രീരാമഭഗവാന്‍റെ പാരമ്പര്യത്തിന് ആദരവ് അര്‍പ്പിച്ച് സീതാസ്വയംവരത്തിലെ ധനുഷ് ബാണം തകര്‍ക്കുന്നതാണ് ഈ വര്‍ഷത്തെ ആഘോഷങ്ങളുടെ പ്രധാന തീം. കാലാതീതമായ ശക്തിയുടെയും സത്യം ജയിക്കുമെന്നതിനെയും...
News
2100 ലിറിക്ക ഗുളികകൾ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ഖത്തർ ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് പിടിക്കൂടി.
Shanid K S - 0
കസ്റ്റംസ് ഏജൻ്റുമാർക്ക് ഒരു യാത്രക്കാരനെ സംശയം തോന്നി എക്‌സ്-റേ എടുക്കാൻ ആവശ്യപ്പെട്ടു. എക്‌സ്‌റേയ്‌ക്ക് ശേഷം, തിരച്ചിൽ നടത്തിയപ്പോൾ, ദേഹത്ത് കെട്ടിയ തുണി സഞ്ചിയിൽ ഒളിപ്പിച്ച നിലയിൽ ഗുളികകൾ കണ്ടെത്തുകയായിരുന്നു
.
News
ജിസിസിയിലെ ‘ഏറ്റവും വലിയ ട്രോഫി’ യുടെ അനാച്ഛാദനം ഒക്ടോബർ മൂന്ന് വ്യാഴാഴ്ച നടക്കും..
Shanid K S - 0
ദോഹ. ഖത്തർ മഞ്ഞപ്പട QITWA യുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന വടംവലി ടൂർണമെന്റിന്റെ വിജയികൾക്ക് സമ്മാനിക്കുന്ന ജിസിസിയിലെ 'ഏറ്റവും വലിയ ട്രോഫി' യുടെ അനാച്ഛാദനം ഒക്ടോബർ മൂന്ന് വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് അൽ സദ്ദ് അൽ- അസ്മാഖ് മാളിൽ നടക്കും.
കോർണിഷിൽ നിന്ന് റാസ് അബു അബൗദ് എക്‌സ്പ്രസ് വേയിലേക്ക് വരുന്നവർക്കുള്ള റോഡാണ് അടച്ചിടുന്നത്. ഒക്ടോബർ 3ന് അർദ്ധരാത്രി മുതൽ ഒക്ടോബർ 6ന് രാവിലെ 6 മണി വരെ അൽ റുഫ ഇൻ്റർസെക്‌ഷൻ മുതൽ റാസ് അബു അബൗദ് വരെയുള്ള മൂന്ന് പാതകൾ അടച്ചിടും.
ഒക്ടോബറിൽ, പ്രീമിയം പെട്രോളിന് ലിറ്ററിന് 1.90 ഖത്തർ റിയാൽ ആണ്. സെപ്റ്റംബറിലെ 1.95 ഖത്തർ റിയാൽ ആയിരുന്നു. സൂപ്പർ ഗ്രേഡ് പെട്രോളിന് ലിറ്ററിന് 2.05 ഖത്തർ റിയാലാണ് ഒക്ടോബറിൽ വില.
News
ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കെട്ടിടത്തിലേക്കുള്ള പ്രധാന കവാടം അടച്ചിടുമെന്ന് മന്ത്രാലയം.
Shanid K S - 0
ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കെട്ടിടത്തിലേക്കുള്ള പ്രധാന കവാടം ഒക്ടോബർ 1 മുതൽ 15 വരെ അടച്ചിടുമെന്ന് മന്ത്രാലയം. നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് അടച്ചിടുന്നതെന്നും. ഇക്കാലയളവിൽ സേവനങ്ങൾ ഉപയോഗപ്പെടുത്താൻ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കെട്ടിടത്തിലേക്ക് വരുന്നവർ മറ്റുള്ള പ്രവേശന കവാടങ്ങൾ ഉപയോഗപ്പെടുത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
News
ഖത്തർ റെയിൽ ഖത്തറിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്.
Shanid K S - 0
സെപ്തംബർ 27ന് വേൾഡ് ടൂറിസം ഡേ പ്രമാണിച്ച് ഖത്തർ റെയിൽവേ കമ്പനി ഖത്തർ റെയിൽ ഖത്തറിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന് നിരവധി സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. സുഗമവും ഉയർന്ന നിലവാരമുള്ളതുമായ യാത്രാനുഭവം നൽകുന്ന ദോഹ മെട്രോയും ലുസൈൽ ട്രാമും ഉപയോഗിക്കാൻ സന്ദർശകരെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമവും ഇതിന്റെ ഭാഗമാണ്.
ഖത്തറിനെ മികച്ച വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനും താമസക്കാർക്കും സന്ദർശകർക്കും മൊത്തത്തിലുള്ള അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള ഖത്തർ റെയിലിൻ്റെ ലക്ഷ്യങ്ങളുടെ ഭാഗമാണിത്.
ഒരു പ്രൊഫഷണൽ ഗൈഡിൻ്റെ നേതൃത്വത്തിലുള്ള ഈ ടൂറുകൾ, ദോഹയിലെ പ്രധാന ആകർഷണങ്ങളായ മ്ഷൈറബ് സ്റ്റേഷൻ, നാഷണൽ മ്യൂസിയം, സൂഖ് വാഖിഫ്...
ദോഹ. ഖത്തറിലെ ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ കേൾക്കുന്നതിനും സാധ്യമായ പരിഹാര നടപടികൾ നിർദേശിക്കുന്നതിനുമായി മാസം തോറും നടക്കാറുള്ള ഇന്ത്യൻ എംബസി ഓപൺ ഹൗസ് (അംബാസിഡറോടൊപ്പമുള്ള പ്രതിമാസ യോഗം ) സെപ്തംബർ 26 ന് വ്യാഴാഴ്ച നടക്കും. ഇന്ത്യൻ അംബാസിഡർ വിപുൽ ഓപൺ ഹൗസിന് നേതൃത്വം നൽകും.
ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ 3 മണി വരെ രജിസ്ട്രേഷനായിരിക്കും. 3 മണി മുതൽ 5 മണി വരെ എംബസിയിൽ നേരിട്ട് ഹാജരായി ഓപൺ ഹൗസിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 55097295 എന്ന നമ്പറിൽ ബന്ധപ്പെടാം. ഓപൺ...
Kerala News
ബെയ്റൂട്ട് റാഫിക് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തി..
Shanid K S - 0
ദോഹ: ലെബനനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഖത്തർ എയർവേയ്‌സ് സെപ്റ്റംബർ 25 വരെ ബെയ്റൂട്ട് റാഫിക് ഹരീരി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി ഖത്തർ ദേശിയ വിമാനക്കമ്പനി പ്രസ്താവനയിൽ അറിയിച്ചു.