ഇറാന്റെ ആക്രമണങ്ങളെ സൗദി അപലപിച്ചു.

0
25 views

ഇറാന്റെ ആക്രമണങ്ങളെ സൗദി അപലപിച്ചു യുഎഇ,ബഹ്റൈന്,ഖത്തർ,കുവൈത്ത് എന്നീ രാജ്യങ്ങളിലെ ആക്രമണത്തെയാണ് സൗദി വിദേശമന്ത്രാലയം അപലപിച്ചത്. ഈ രാജ്യങ്ങൾക്ക് സൗദി അറേബ്യ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ഈ രാജ്യങ്ങളുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും വേണ്ടി സൗദിയുടെ എല്ലാ സന്നാഹങ്ങളും ലഭ്യമാക്കുമെന്ന് അറിയിച്ചു. അന്താരാഷ്ട്ര നിയമങ്ങളും രാജ്യങ്ങളുടെ പരമാധികാരവും ലംഘിക്കുന്നത് തുടരുന്നത് വലിയ പ്രത്യാഘാതങ്ങൾക്ക് വഴിമാറുമെന്ന് സൗദി മുന്നറിയിപ്പ് നൽകി.

ഇസ്രയേൽ-അമേരിക്ക സംയുക്ത ആക്രമണത്തിന് പിന്നാലെയാണ് ഇറാന്റെ തിരിച്ചടി. ഖത്തർ, ബഹറൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനികത്താവളങ്ങൾ ലക്ഷ്യമിട്ടും ഇറാന്‍റെ മിസൈലാക്രമണം ഉണ്ടായി. ലോകത്തെ രണ്ട് വലിയ ശക്തികളായ ചൈനയും റഷ്യയും ഇറാനെ പിന്തുണക്കുന്നുണ്ട്. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ആശങ്കയറിയിച്ച് ലോകരാജ്യങ്ങൾ രംഗത്തെത്തി