Thursday, November 21, 2024
Home Blog
ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പ്രവാസി മലയാളി മ രിച്ചു. തൃശ്ശൂര്‍ വെള്ളാങ്ങല്ലൂര്‍ നമ്പിളി വീട്ടില്‍ രാധാകൃഷ്ണന്‍ (67) ആണ് മ രിച്ചത്. ചെക്ക് കേസില്‍പ്പെട്ട് 14 വര്‍ഷത്തോളമായി ഖത്തറില്‍ തന്നെ കഴിയുകയായിരുന്നു. ജയിലില്‍ കഴിയവെ 2024 ജനുവരിയിലാണ് അദ്ദേഹത്തിന് അസുഖം ബാധിച്ചത്. തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു മ രണം സംഭവിച്ചത്. ഖത്തറില്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ ബിസിനസ് നടത്തി വരികയായിരുന്നു രാധാകൃഷ്ണന്‍. വലിയ തുകയുടെ ബാധ്യതയുള്ളതിനാല്‍ കേസ് പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെ നാട്ടിലേക്ക് മടങ്ങാനോ, കേസില്‍...
അശ്രദ്ധമായി വാഹനമോടിക്കുകയും മറ്റുള്ളവർക്ക് അപകടമുണ്ടാക്കുന്ന രീതിയിൽ സ്റ്റണ്ടുകൾ നടത്തുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഒരു എസ്‌യുവി പിടിച്ചെടുത്ത് തകർത്തു കളഞ്ഞതായി ആഭ്യന്തര മന്ത്രാലയം. വാഹനം കണ്ടു കെട്ടാൻ ഉടമക്കെതിരെ ജുഡീഷ്യൽ വിധി പുറപ്പെടുവിച്ചു.
ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മ രിച്ചു. കണ്ണൂർ ജില്ലയിൽ മട്ടന്നൂർ പരിയാരം സ്വദേശി രഹനാസ് (40) ആണ് മ രിച്ചത്. ഭക്ഷണ സാധനങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട് ജോലി ചെയ്തു വരികയായിരുന്നു. വുകൈറിലേക്കുള്ള വഴിയിൽ ട്രെയിലറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. വീടുവെക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങളുമായി ബന്ധപ്പെട്ട് നാട്ടിൽ പോയി ഈയിടെയാണ് തിരിച്ചെത്തിയത്. ഭാര്യ, ഷരിഫ, മക്കൾ, മിൻഹ ഫാത്വിമ, സൈനുൽ ഹാഫിസ്, സകിഫ്‌ അയ്‌മൻ.
തൃശൂർ: 2024 -25 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിൽ കല്യാൺ ജുവലേഴ്‌സിൻ്റെ ആകെ വിറ്റുവരവ് 11,601 കോടി രൂപയായി ഉയർന്നു. കഴിഞ്ഞവർഷം ഇതേ പാദത്തിൽ അത് 8790 കോടി രൂപ ആയിരുന്നു. 32 ശതമാനമാണ് വളർച്ച. ആദ്യ പകുതിയിലെ ലാഭം 308 കോടി രൂപയാണ്. കഴിഞ്ഞ വർഷം അത് 278 കോടി രൂപ ആയിരുന്നു. കമ്പനിയുടെ ഈ സാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ വിറ്റുവരവ് 6065 കോടിയാണ്. ലാഭം 130 കോടിയും. 2025 സാമ്പത്തിക വർഷത്തിൻ്റെ ആദ്യ പകുതിയിൽ കമ്പനിയുടെ ഇന്ത്യയിൽ നിന്നുള്ള വിറ്റുവരവ്...
റിസോർട്ട്സ് വേൾഡ് വൺ എന്ന ക്രൂയിസ് കപ്പലിൻ്റെ വരവോടെ ഖത്തർ ടൂറിസം അവരുടെ 2024/2025 ക്രൂയിസ് സീസൺ ആരംഭിച്ചു. 95 ക്രൂയിസ് സന്ദർശനങ്ങൾ ആസൂത്രണം ചെയ്‌തിട്ടുള്ള ഇത്തവണ ഖത്തറിലെ ഏറ്റവും വലിയ സീസണായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ 33 ടേൺഅറൗണ്ട് സന്ദർശനങ്ങൾ, 11 ഹോംപോർട്ട് സന്ദർശനങ്ങൾ എന്നിവ ഉൾപ്പെടുന്നു. നാല് കപ്പലുകൾ ആദ്യമായി ഖത്തർ സന്ദർശിക്കും. ഈ സീസണിലെ ആദ്യത്തെതും പുതിയതുമായ സന്ദർശകനാണ് റിസോർട്ട്സ് വേൾഡ് വൺ, ഷെഡ്യൂൾ ചെയ്‌ത ഇരുപത്തിമൂന്നു വിസിറ്റുകൾ നടത്തുന്ന ഇവർ ഏകദേശം 72,000 സന്ദർശകരെ ഖത്തറിലേക്ക് കൊണ്ടു വരും. 2024 നവംബറിനും...
2024-ലെ നാഷണൽ ഡേ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ താൽപ്പര്യമുള്ളവർ ക്കായി രജിസ്ട്രേഷൻ ആരംഭിച്ചതായി ദേശീയ ദിനാഘോഷങ്ങൾക്കായുള്ള സംഘാടക സമിതി അറിയിച്ചു. രജിസ്‌ട്രേഷൻ കാലാവധി 2024 നവംബർ 6 മുതൽ 3 ദിവസം നീണ്ടുനിൽക്കുമെന്ന് കമ്മിറ്റി അറിയിച്ചു.
ഖത്തറിൽ ഇന്നും നാളെയും പൊതു അവധി (നവംബർ 6, 7 ബുധൻ, വ്യാഴം) ചൊവ്വാഴ്‌ച നടന്ന ഭരണഘടനാ ഭേദഗതി പൊതുറഫറണ്ടത്തെ തുടർന്ന് ദേശീയ ഐക്യ പ്രകടനത്തിന്റെ ഭാഗമായാണ് അവധികൾ. പൊതു, സ്വകാര്യ സ്‌കൂളുകൾ അടഞ്ഞു കിടക്കും ഞായറാഴ്‌ച മുതൽ പ്രവൃത്തി ദിനങ്ങൾ പുനരാരംഭിക്കും
ചൊവ്വാഴ്‌ച വൈകുന്നേരം 6 മണി വരെ ഖത്തറിന്റെ പല ഭാഗത്തും മൂടൽമഞ്ഞായിരിക്കുമെന്നും പകൽ സമയത്ത് മിതമായ ചൂടായിരിക്കുമെന്നും ക്യുഎംഡി അറിയിച്ചു. ഭൂരിഭാഗം സ്ഥലങ്ങളിലും നേരത്തെ തന്നെ ദൂരക്കാഴ്‌ച മോശമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. കാറ്റ് തുടക്കത്തിൽ 4 നോട്ടിൽ താഴെയായിരിക്കും, തുടർന്ന് 4-14 നോട്ട് വേഗതയിൽ വടക്കുപടിഞ്ഞാറ് മുതൽ വടക്കുകിഴക്ക് ദിശയിലേക്ക് മാറും. ദൂരക്കാഴ്ച്ച 4-10 കിലോമീറ്ററാണ് പ്രതീക്ഷിക്കുന്നതെങ്കിലും ചില സ്ഥലങ്ങളിൽ അത് ഒരു കിലോമീറ്ററിൽ കുറവാകാനും സാധ്യതയുണ്ട്.
എൻ്റെ സ്‌കൂൾ, എൻ്റെ കമ്മ്യൂണിറ്റി” എന്ന പരിപാടിയിലൂടെ സ്‌കൂളുകളിൽ വിദ്യാർത്ഥികൾ നേരിടുന്ന ഭീഷണികളും ഉപദ്രവങ്ങളും ഇല്ലാതാക്കുന്നതിനായി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നിരവധി കാമ്പെയ്‌നുകൾ നടത്തുന്നു. വിദ്യാർത്ഥികളുടെ ജീവിത നിലവാരം, സുരക്ഷ, സാംസ്‌കാരിക മൂല്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സംവിധാനം സൃഷ്ടിക്കുക എന്നതാണ് ഈ പ്രോഗ്രാമിൻ്റെ ലക്ഷ്യം. വിദ്യാർത്ഥികളെ അവരുടെ കമ്മ്യൂണിറ്റികളിൽ കൂടുതൽ ഉൾപ്പെടുത്തുക, കുട്ടികളുടെ വിദ്യാഭ്യാസത്തിൽ പങ്കെടുക്കാൻ മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുക, നല്ല മൂല്യങ്ങൾ, ശീലങ്ങൾ, പെരുമാറ്റങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുക എന്നിവയും ഇത് ലക്ഷ്യമിടുന്നു. ഈ ശ്രമത്തിൻ്റെ ഭാഗമായി, ഭീഷണിപ്പെടുത്തൽ എന്താണെന്നും, അത് എങ്ങനെ...
ലോകപ്രശസ്‌തമായ വേൾഡ് സമ്മിറ്റ് AI (WSAI) ആദ്യമായി മിഡിൽ ഈസ്റ്റിൽ നടക്കും. ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഉച്ചകോടി 2024 ഡിസംബർ 10, 11 തീയതികളിൽ ദോഹ എക്‌സിബിഷൻ & കൺവെൻഷൻ സെൻ്ററിലാണ് നടക്കുക. InspiredMinds സംഘടിപ്പിക്കുകയും ഖത്തർ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം പിന്തുണ നൽകുകയും ചെയ്യുന്ന ഈ പരിപാടി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ (എഐ) ഖത്തറിൻ്റെ വർദ്ധിച്ചുവരുന്ന പങ്കാളിത്തം എടുത്തു കാണിക്കുന്നു. ഉച്ചകോടി ഖത്തറിൻ്റെ നാഷണൽ AI & മെഷീൻ ലേണിംഗ് സ്ട്രാറ്റജിയിൽ ശ്രദ്ധ കേന്ദ്രീകരിക്കും, മനുഷ്യരുടെയും AI കഴിവുകളുടെയും ലയനം,...
- Advertisement -

MOST POPULAR

HOT NEWS

error: Content is protected !!